29
Apr 2025
Mon
29 Apr 2025 Mon

റിയാദ്: മലപ്പുറം സ്വദേശിയായ പ്രവാസി റിയാദില്‍ അന്തരിച്ചു. വണ്ടൂര്‍ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടില്‍ മുനീര്‍ (52) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് ഷുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുനീര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരേതനായ കുഞ്ഞിമുഹമ്മദ്, നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷാഹിന. മക്കള്‍: ജിന്‍ഷാദ്, മുര്‍ഷദ് (ഇരുവരും റിയാദില്‍).
മയ്യിത്ത് റിയാദില്‍ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ആണ് നടപടിക്രമങ്ങള്‍ നീക്കുന്നത്.

Malappuram native dies in Riyadh

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക