28
Apr 2025
Sun
28 Apr 2025 Sun
Tamilnadu governor RN Ravi

10 ബില്ലുകള്‍ തടഞ്ഞുവച്ചതിന് സുപ്രിം കോടതി എടുത്തിട്ട് കുടഞ്ഞ തമിഴ്‌നാട് ഗവര്‍ണര്‍ പുതിയ വിവാദത്തില്‍. (Tamil Nadu Governor In Controversy Over “Jai Shri Ram” Slogan) ഒരു ചടങ്ങില്‍ വച്ച് കുട്ടികളോട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. ഭരണകക്ഷി നേതാക്കളും വിദ്യാഭ്യാസ സംഘടനകളും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോര്‍ കോമണ്‍ സ്‌കൂള്‍ സിസ്റ്റം (എസ്പിസിഎസ്എസ്-ടിഎന്‍) പ്രസ്താവനയില്‍ വ്യക്തമാക്കി. ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ 150ആം അനുഛേദം മനപൂര്‍വ്വം ലംഘിച്ചതിന് അദ്ദേഹത്തെ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം- സംഘടന ആവശ്യപ്പെട്ടു.

ALSO READ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു മുങ്ങിയ പാസ്റ്റര്‍ പിടിയില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശികാന്ത് സെന്തില്‍ എക്‌സില്‍ ഗവര്‍ണറെ പരിഹസിച്ചു.
”സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയും ചെയ്തതോടെ വ്യവസ്ഥിതിയെ ചൊറിയാന്‍ അദ്ദേഹം ജയ്ശ്രീറാം പോലുള്ള സ്റ്റണ്ടുമായി ഇറങ്ങിയിരിക്കുകയാണ്”- ശശികാന്ത് സെന്തില്‍ പറഞ്ഞു.

കോടതി തനിക്കെതിരേ തിരിഞ്ഞാലും തന്റെ അജണ്ട നടപ്പാക്കാന്‍ പുതിയ വഴി തേടുമെന്ന സന്ദേശമാണ് നിരാശ ബാധിച്ച ഗവര്‍ണര്‍ നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയ കോടതി ബില്ലുകള്‍ പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.