23
Apr 2025
Tue
23 Apr 2025 Tue

കാസര്‍കോട്: ബേഡകത്ത് മദ്യപിച്ച് ശല്യം ചെയ്തത് ചോദ്യംചെയ്തതിന് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. കാസർക്കോട് ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രമിതയുടെ മരണം. ഈ മാസം എട്ടിനായിരുന്നു രമിതക്ക് നേരെ ആക്രമണം ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കര്‍ണാടക സ്വദേശി രാമാമൃതമാണ് യുവതിയെ ആക്രമിച്ചത്. രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ ഷോപ്പ് സ്ഥിതിചെയ്യുന്നത്. ഒരു വര്‍ഷമായി പ്രതി ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തിവരുന്നുണ്ട്. ദിവസവും രാത്രി രാമാമൃതം മദ്യപിച്ച് തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് കടമുറി ഒഴിയാന്‍ രാമാമൃതത്തോട് ഉടമ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നു പോലിസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

woman was set on fire by pouring tinder inside a shop in Kasaragod dies