ബിരുദധാരികളെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് വിളിക്കുന്നു. ബോര്‍ഡിന്റെ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം നത്തുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമിക്കുന്നതെങ്കിലും എക്‌സ്റ്റന്റ് ചെയ്‌തേക്കും. സുഗന്ധവ്യഞ്ജന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് സ്‌പൈസസ് ബോര്‍ഡ്.
ഡിഗ്രിയും ഓഫീസ് ജോലിയില്‍ പ്രവൃത്തി പരിചയവും ഉണ്ടെങ്കില്‍ അപേക്ഷിക്കാം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: മെയ് 2.
ജോലി സ്ഥലം: കൊച്ചി, കേരളം
ശമ്പളം: 25,000/മാസം
യോഗ്യത:
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റി/സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി (റെഗുലര്‍ കോഴ്‌സ്)
പ്രവൃത്തി പരിചയം: ഓഫീസ് ജോലിയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം
പ്രായപരിധി: 2025 മെയ് 2ന് 40 വയസ്സ് കവിയരുത്.
ഫീസ്: ഇല്ല
സെലക്ഷന്‍ രീതി
എഴുത്തുപരീക്ഷ (ഓഫീസ് ജോലി, ജനറല്‍ അറിവ് എന്നിവ)
അഭിമുഖം (ചിലപ്പോള്‍ പരീക്ഷയോടൊപ്പം/പകരം)
അപേക്ഷിക്കേണട് വിധം
https://spicesboard.in/recruitment/ എന്ന സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്,
സൈറ്റില്‍ Office Assistant എന്നതില്‍ പോയി ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക.
പ്രിന്റ് എടുത്ത് സൂക്ഷിക്കുക
Apply now for the post of Assistant recruitment for degree holders at Spices Board


