30
Apr 2025
Fri
30 Apr 2025 Fri
Kozhikkode native man dies in Saudi after fell from buidling

കോഴിക്കോട് സ്വദേശി സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ദമ്മാം, ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാലസിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായാണ് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനു മുകളില്‍ അബ്ദുല്‍ റസാഖ് എത്തിയത്. പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുല്ല കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്.

ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍: അബ്ദുല്ല(റിയാദ്), ഹസ്‌ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്), അഫ്‌നാന്‍ (യു.എസ്സ്).
മരുമക്കള്‍: പുതിയ മാളിയേക്കല്‍ യാസ്സര്‍ (റിയാദ്), ഡോ. ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്. സഹോദരങ്ങള്‍: പി.പി. അബ്ദുല്‍ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക