18
Apr 2025
Sun
18 Apr 2025 Sun
MyG future opens new show room at Nadakkavu

കോഴിക്കോട് നടക്കാവില്‍ മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം തുടങ്ങി. സിനിമാ താരം മഞ്ചു വാര്യര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാഥിയായിരുന്നു. മൈജി ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി, ഡപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, പി വി ചന്ദ്രന്‍, മുഹമ്മദ് റബീന്‍, മുഹമ്മദ് ഫെബിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോംകിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ക്രോക്കറി ഐറ്റംസ് എന്നിവയും ഷോറൂമില്‍ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു ബംബര്‍ സെയില്‍ നടന്നു. മികച്ച ഓഫറുകളില്‍ വിലക്കുറവോടുകൂടിയ സേവനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് എ കെ ഷാജി പറഞ്ഞു.