21
Apr 2025
Mon
21 Apr 2025 Mon
Shine Tom Chacko and Sreenath Bhasi

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. (Shine Tom Chacko and Sreenath Bhasi- hybrid cannabis case?) ആലപ്പുഴ എക്‌സൈസ് ഓഫീസിലാണ് രാവിലെ 8 മണിയോടെ ഇരുവരും എത്തിയ്. കേസില്‍ പ്രതിയായ കൊച്ചിയിലെ മോഡല്‍ സൗമ്യയും ഹാജരായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവരങ്ങള്‍ തേടുക. ഇതിനു ശേഷമാകും നടന്‍മാര്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണമൊ എന്നകാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. തസ്ലിമയുടെ ഫോണില്‍ നിന്നു ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്‌സാപ് ചാറ്റുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ALSO READ: പഹല്‍ഗ്രാമില്‍ ഭീകരാക്രമണം നടത്തിയ സംഘത്തെ കണ്ടെത്തിയതായി സൂചന; സൈന്യവുമായി ഏറ്റുമുട്ടല്‍

നടന്മാരുമായി ബന്ധപ്പെട്ട ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാന്‍ എത്തിയാല്‍ മതിയെന്നാണ് അന്വേഷണസംഘം അറിയിച്ചത്.

മോഡലായ സൗമ്യയുടെ അക്കൗണ്ടില്‍ നിന്ന് തസ്ലിമ സുല്‍ത്താനയുടെ അക്കൗണ്ടിലേക്ക് പലതവണ പണം പോയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബിഗ് ബോസ് താരം ജിന്റോയുടെ അക്കൗണ്ടില്‍ നിന്നും തസ്ലിമയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഒരു സിനിമാ നിര്‍മാതാവിന്റെ സഹായിയും കൂടി സാമ്പത്തിക ഇടപാട് നടത്തിയവരുടെ പട്ടികയിലുണ്ട്.

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും തസ്ലീമ ഏത് വഴിയാണ് ലഹരി കൈമാറിയത് എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. താരങ്ങളെ ഒരുമിച്ച് ഇരുത്തിയും വെവ്വേറയും ചോദ്യം ചെയ്യും.