22
Apr 2025
Mon
22 Apr 2025 Mon
Sajid Khan casting couch allegation Navina Bole

നടനും സംവിധായകനും അവതാരകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നവീന ബോലെ. (Sajid Khan casting couch allegation Navina Bole) അവസരം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാന്‍ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷന്‍ താരമായ നവീന ബോലെയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017ല്‍ പുറത്തിറങ്ങിയ ഹേ ബേബി എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിംഗിനിടെയാണ് സംഭവം. അദ്ദേഹം സിനിമയിലേക്ക് വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലോണ്‍ഷറേ മാത്രം ധരിച്ചിരിക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടു.

ALSO READ: ചോദ്യമുനയിലേക്ക് സിനിമാ താരങ്ങള്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും അറസ്റ്റിലാവുമോ? ചോദ്യം ചെയ്യല്‍ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍

പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കണ്ടപ്പോഴും മോശം അനുഭവമുണ്ടായെന്ന് നടി പറഞ്ഞു. മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ സാജിദ് ഖാന്‍ തന്നെ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്നു കാണാന്‍ ആവശ്യപ്പെട്ടു. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറിയതു കൊണ്ട് ഒരുവര്‍ഷം മുമ്പ് വിളിച്ചു വരുത്തിയത് ഓര്‍മ്മയുണ്ടാവില്ലെന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും നടി വെളിപ്പെടുത്തി.

നേരത്തെ, ഇന്ത്യയിലെ മീറ്റൂ മൂവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും മോഡലുകളും അന്ന് സാജിദ് ഖാനെതിരെ വെളിപ്പെടുത്തല്‍ നടത്തി.