ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള സമരപരിപാടികളുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. (Muslim Personal Law Board calls for light off lamps in homes to protest against Waqf Act) പ്രതിഷേധത്തിന്റെ ഭാഗമായി എപ്രില്‍ 30 ന് വീടുകളിലും സ്ഥാപനങ്ങളിലും വെളിച്ചം അണച്ച് പ്രതിഷേധിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഫസലുര്‍റഹീം മുജദ്ദിദി പറഞ്ഞു.
|
ബുധനാഴ്ച രാത്രി ഒമ്പത് മുതല്‍ ഒമ്പതേകാല്‍ വരെയാണ് പ്രതിഷേധം. വീടുകളിലെയും കടകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകള്‍ അണച്ച് എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ALSO READ: പഹല്‍ഗ്രാമില്‍ ഭീകരാക്രമണം നടത്തിയ സംഘത്തെ കണ്ടെത്തിയതായി സൂചന; സൈന്യവുമായി ഏറ്റുമുട്ടല്‍
വെളിച്ചം അണച്ചുള്ള പ്രതിഷേധം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നാം ഉണര്‍ന്നിരിക്കുകയാണെന്നും അതിന് നാം പൂര്‍ണ്ണസജ്ജരാണെന്നുമുള്ള പ്രഖ്യാപനം കൂടിയാണിത്. ഒപ്പം ഈ വെളിച്ചമണക്കല്‍ സമരം ഭരണവര്‍ഗത്തിന്റ മനഃസ്സാക്ഷിയെ ഉണര്‍ത്തുവാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിയെ സ്‌നേഹിക്കുന്ന മുഴുവന്‍ പൗരന്മാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.





