28
Apr 2025
Wed
28 Apr 2025 Wed
Poojappura Jail

2017ല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോയമ്പത്തൂര്‍ തേഡ് അഡീഷനല്‍ സബോര്‍ഡിനേറ്റ് കോടതി. (Coimbatore court convicts five for murder attempt of SDPI workers) പെരിയാണിച്ചെക്കന്‍പാളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതിയഴകന്‍, മുരുഗന്‍, ബാലസുബ്രഹ്‌മണ്യന്‍, കൃഷ്ണരാജ, ജയപ്രകാശ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ മതപ്രചാരണം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

വധശ്രമം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പെരിയാണിച്ചെക്കന്‍പാളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണയ്‌ക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

മതിയഴകന് ഏഴ് വര്‍ഷം തടവും 2,700 രൂപ പിഴയുമാണ് വിധിച്ചത്. ബാക്കിയുള്ള നാല് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും 2,000 രൂപ പിഴയും വിധിച്ചു.