മുംബൈ: നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. (Meat stalls banned near Mumbai airport) പക്ഷികളെ ആകര്‍ഷിക്കുന്നത് അപകടമുണ്ടാക്കുമെന്നതിനലാണ് ഇറച്ചിക്കടകള്‍ക്ക് നിയന്ത്രണം.
|
അനുമതിയുള്ള ചുരുക്കം ചില ഇറച്ചിക്കടകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നണ് നിര്‍ദേശം. പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ വിമാനത്താവള അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഡി.ജി.സി.എ അറിയിച്ചു.
ഈ വര്‍ഷം നവി മുംബൈ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ഡി.ജി.സി.എയുടെ നിര്‍ദേശം പുറത്ത് വന്നത്. നാറ്റ്കണക്ഷന് സ്ഥാപക ഡയറക്ടര്‍ ബി.എന്‍.കുമാറാണ് വിമാനത്താവളത്തിന് സമീപം ആടുകളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ഡി.ജി.സി.എക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.ജി.സി.എ നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.
ഡി.ജി.സി.എ ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എയര്‍പോര്‍ട്ടിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ കശാപ്പിന് നിരോധനമുണ്ടെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കത്തില്‍ പറയുന്നു.
1,160 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഇതു വികസിപ്പിക്കും.
പ്രവര്‍ത്തങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാകുമ്പോള്‍, ഇതിന് നാല് ടെര്‍മിനലുകളും രണ്ട് റണ്‍വേകളും ഉണ്ടാകും. ആരംഭത്തില്‍, പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. എന്നാല്‍ അഞ്ച് ഘട്ടങ്ങളും പൂര്‍ത്തിയായ ശേഷം, പ്രതിവര്‍ഷം 90 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്കാന് വിമാനത്താവളത്തിനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.





