30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
shajan scaria

ഷാജന്‍ സ്‌കറിയയെ രാത്രിയില്‍ ഷര്‍ട്ടിടാതെ പോലീസ് അറസ്റ്റ് കൊണ്ടുപോയത് അദ്ദേഹത്തിന് ജനപിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ മാത്രമുതകുന്ന പരിപാടി ആണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. (Shajan scaria arrest drama) പൊലീസിന്റെ അറസ്റ്റ് അസമയത്തും അനാവശ്യ തിടുക്കത്തിലുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഥമദൃഷ്ട്യാ പോലും കേസെടുക്കാന്‍ വകുപ്പില്ലാത്ത ഒരു കാര്യത്തിലാണ് പോലീസ് അധികാര ദുര്‍വിനിയോഗം നടത്തിയത്. ഒരാളെ പൊക്കാന്‍ പോലീസ് തീരുമാനിക്കുന്നു പൊക്കുന്നു, കാരണമുണ്ടാക്കുന്നു എന്ന രീതിയാണ് ഇതില്‍ എന്ന് തോന്നിക്കും വിധമാണ് അറസ്റ്റ്. ഷര്‍ട്ടിട്ട് മാന്യമായി പകല്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ട കേസിന്, വെറും തറ നിലവാരത്തില്‍ പോലീസ് പോയത് അധികാര ദുര്‍വിനിയോഗം തന്നെയാണെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതി.

shajan scaria arrest fir

ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഷാജന്‍ സ്‌കറിയയുടെ സംഘപരിവാര്‍ അനുകൂല നിലപാടുകളോടും വെറുപ്പിന്റെ ഭാഷയോടും മീഡിയ സംസ്‌കാരത്തോടും ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാന്‍. വ്യക്തിഹത്യ എന്നതിന് ശിക്ഷിക്കാന്‍ ഈ രാജ്യത്ത് കൃത്യമായ വേഗത്തിലുളള ഒരു നിയമവ്യവസ്ഥ ഉണ്ടായിരുന്നെങ്കില്‍
പല യുട്യൂബര്‍മാരെയും പോലെ ഷാജനും ഇതിനകം ജയിലിലായേനെ എന്ന് എനിക്ക് തോന്നാറുണ്ട്. (നിലപാടുകളോടല്ലാതെ ആ വ്യക്തിയോട് വെറുപ്പ് തോന്നാറില്ല. കച്ചവടത്തിനായി ഇതുപോലെ ആരൊക്കെ ഈ സമൂഹത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കുന്നു അത്തരം ഒരാളല്ലേ രാജ്യത്ത് പ്രധാനമന്ത്രി പോലും )

എന്നാല്‍ ഈ അറസ്റ്റിനോട് ശക്തമായ എതിര്‍പ്പുണ്ട് എനിയ്ക്ക്. ആരോടാണ് എന്ന് നോക്കിയിട്ടല്ല പോലീസ് അട്രോസിറ്റിയ്ക്കു എതിരെ ഞാന്‍ നിലപാട് എടുക്കാറുള്ളത്. ആരോടായാലും പാടില്ലെന്നാണ് എന്റെ നിലപാട്. വസ്തുതകള്‍ മനസ്സിലാക്കാന്‍ എകഞ കോപ്പി കാണേണ്ടി വന്നു.

പൊലീസിന്റെ അറസ്റ്റ് അസമയത്താണ് അനാവശ്യ തിടുക്കത്തിലാണ് എന്നത് മാത്രമല്ല – 120 (O) കേരളാ പോലീസ് ആക്ടോ 67 IT Act ഓ ഒന്നും പ്രഥമദൃഷ്ട്യാ പോലും എടുക്കാന്‍ പറ്റാത്ത കേസാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം. വ്യക്തിഹത്യ, മാനഹാനി എന്നൊക്കെയാണ് പരാതി. ഇത് രണ്ടും പോലീസിന്റെ പണിയല്ല. പോലീസിന്റെ പണിയല്ല.
അല്ലേയല്ല. They have no business in defamation complaints.

BNS ലെ 75(1)(iv), 79 മാത്രമാണ് പോലീസിന് റോളുള്ളത്. സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തി എന്നതാണു ചാര്‍ത്തിയ കുറ്റം. എന്നാല്‍ അത്തരം ഒരു പരാതി FIR ല്‍ ഇല്ല.

ഒരാളെ പൊക്കാന്‍ പോലീസ് തീരുമാനിക്കുന്നു പൊക്കുന്നു, കാരണമുണ്ടാക്കുന്നു എന്ന രീതിയാണ് ഇതില്‍ എന്ന് തോന്നിക്കും വിധമാണ് അറസ്റ്റ്. ഷര്‍ട്ടിട്ട് മാന്യമായി പകല്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ട കേസിന്, വെറും തറ നിലവാരത്തില്‍ പോലീസ് പോയത് അധികാര ദുര്‍വിനിയോഗം തന്നെയാണ്.

ഷാജന്‍ സ്‌കറിയയ്ക്ക് നല്ല ജനപിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ മാത്രമുതകുന്ന, അതുവഴി തീര്ത്തും counter productive ആകുന്ന ഇത്തരം അറസ്റ്റ് തോന്നിയവാസങ്ങള്‍ പിണറായി വിജയനെന്ന സീസന്‍ഡ് പൊളിറ്റീഷ്യന്റെ ബുദ്ധിയാണെന്നു തോന്നുന്നില്ല.
പക്ഷേ പോലീസില്‍ ആരു തെറ്റു ചെയ്താലും ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തന്നെ.

 

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement