ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ. (Flights to nine Indian cities cancelled; schools closed in Punjab province) ജമ്മു, ശ്രീനഗര്‍, ലേ, ഗുജറാത്തിലെ ജാംനഗര്‍, രാജ്കോട്ട്, ബുജൂജ്, പഞ്ചാബിലെ അമൃത് സര് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.
|
ബുധനാഴ്ച്ച ഉച്ചവരെയാണ് ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുള്ളത്.. ജമ്മു, ധര്‍മശാല ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവച്ചതായി സ്പൈസ് ജെറ്റും, ഇന്‍ഡിഗോയും അറിയിച്ചു.
കറാച്ചിയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. പാകിസ്താന് വ്യോമപരിധി അടച്ചതിനെ തുടര്‍ന്ന് പാകിസ്താനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചതായി ഖത്തര്‍ എയര്‍വേസും അറിയിച്ചു.
സ്കൂളുകള്‍ അടച്ചു
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി മര്‍യം നവാസ് ശരീഫ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് നടപടി.





