29
May 2025
Sat
29 May 2025 Sat
India pakistan drone fight

പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. (India strikes Pakistani airbases; explosions in Punjab and Kashmir) യുദ്ധ വിമാനങ്ങളില്‍ നിന്ന് എയര്‍ ടു സര്‍ഫസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താന്‍ സൈന്യം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ 3.15 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ വ്യോമമേഖല അടക്കുന്നതായി പാകിസ്താന്‍ അറിയിച്ചു. പുതിയ ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി.

അതേസമയം, കശ്മീരിലും പഞ്ചാബിലും എയര്‍ റൈഡ് സൈറണുകള്‍ മുഴങ്ങി. 26 ഇടങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ ആക്രമണ ശ്രമം നടത്തിയതായാണ് റിപോര്‍ട്ട്. മിക്ക സ്ഥലത്തും ഇവ തകര്‍ക്കപ്പെട്ടു.

ALSO READ: ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ നാഗ്പൂരില്‍ പിടിയില്‍

ബാരാമുല്ല, ശ്രീനഗര്‍, അവന്തിപോര, നഗോര്‍ത്ത, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജത്ത, ജൈസാല്‍മീര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബേത്ത്, ലഖി നാല എന്നീ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. സിവിലിയന്‍, സൈനിക മേഖലകളില്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയതായാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.

വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ശ്രീനഗര്‍ എയര്‍പോര്‍ട്ട്, സാംബ, ജമ്മു സിറ്റി, ബാരാമുല്ല, പഞ്ചാബിലെ ഫിറോസ്പൂര്‍, പത്താന്‍കോട്ട്, രാജസ്ഥാനിലെ ബാര്‍മര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഫിറോസ്പൂരില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ ഇന്ന് രാവിലെയോടെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു.