28
May 2025
Sat
28 May 2025 Sat
Pakistan drone attack

ന്യൂഡല്‍ഹി: വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്താന്‍ പ്രകോപനമെന്ന് സൂചന. (Explosions heard in Srinagar)  ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായിരുന്നു. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

ALSO READ: ഒടുവില്‍ സമാധാനം; വെടിനിര്‍ത്താന്‍ തീരുമാനിച്ച് ഇന്ത്യയും പാകിസ്താനും

ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാനിലെ ബാര്‍മര്‍ നഗരത്തിലും ജയ്‌സാല്‍മീറിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലും പത്താന്‍കോട്ടിലും സമ്പൂര്‍ണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.