27
May 2025
Sat
27 May 2025 Sat
India Pakistan Ceasefire

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ച് ഇന്ത്യയും പാകിസ്താനും. (India and Pakistan decide to cease fire) ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ നടപടികള്‍ ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 3.35-ന് പാകിസ്താന്റെ ഡയറക്ടേഴ്സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടു. കര, വ്യോമ, നാവിക മേഖലകളില്‍ പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തിവയ്ക്കും. ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടുനിന്നത്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്താന്റെ ഡിജിഎംഒ ഇന്ത്യയെ ബന്ധപ്പെടുകയായിരുന്നു.

ALSO READ:വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ത്രിതല സുരക്ഷാ പരിശോധന, 3 മണിക്കൂര്‍ മുമ്പ് എത്തണം, കൊച്ചിയാണെങ്കില്‍ 5 മണിക്കൂര്‍ നേരത്തെ | attention to flight passengers

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടി ക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എസ്. ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.