30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
PSLV-C61 mission

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്09 വിക്ഷേപണം പരാജയപ്പെട്ടു. (Why did Isro’s PSLV-C61 mission fail ?) പിസ്എല്‍വി സി-61 ന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ഇതോടെ ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിക്ഷേപണശേഷമുള്ള മൂന്നാം ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടത്. അത്യപൂര്‍വമാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്. വിശകലനത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. ഭൂമിയുടെ ഉപരിതലത്തിലുള്ള ഉയര്‍ന്ന റെസല്യൂഷനുള്ള കാലാവസ്ഥ ഇമേജിങ് നല്‍കുന്നതിന് സഹായിക്കുന്നതായിരുന്നു ഉപഗ്രഹം.

ALSO READ: ഇസ്രായേലുമായി ബന്ധം വിഛേദിക്കണം; ലണ്ടനില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്ത് 6 ലക്ഷം പേര്‍

ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കും ഉപഗ്രഹത്തില്‍ നിന്നും ലഭിച്ചേക്കാവുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.

ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒയുടെ 101ാമത്തെ വിക്ഷേപണവും. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്.

 

 

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement