18
May 2025
Wed
18 May 2025 Wed
Gaza resistance

ഇസ്രായേല്‍ ആകാശത്ത് നിന്നും കരയില്‍ നിന്നും ഒരേ സമയം ആക്രമണം തുടരുന്നതിനിടെ ഗസയില്‍ പോരാളികളുടെ ചെറുത്ത്‌നില്‍പ്പ് ശക്തമാവുന്നു.(Resistance in Gaza intensifies; Three Israeli soldiers trapped under collapsed building)  സ്വന്തം സൈനികര്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ പുറത്തുവിടുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തിയതിനാല്‍ വിവരങ്ങള്‍ പലതും പുറത്തുവരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയില്‍ ‘സുരക്ഷാ പ്രശ്‌നം’ ഉണ്ടായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. പോരാളികള്‍ നടത്തിയ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് ഇസ്രായേലി സൈനികര്‍ അതിനടിയില്‍ കുടുങ്ങിയതായാണ് പ്രാഥമിക റിപോര്‍ട്ട്.

രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്നാമത്തെയാള്‍ക്ക് ചെറിയ പരിക്കുണ്ട്. ഒരാള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

ALSO READ: ഇസ്രായേല്‍ ഉപരോധം: ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ 48 മണിക്കൂറിനകം പട്ടിണി മൂലം മരിക്കും

കഴിഞ്ഞ ദിവസങ്ങളില്‍ അധിനിവേശ സൈന്യത്തനെതിരേ നിരവധി ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. ഖാന്‍ യൂനുസില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്തതയായി അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ടാങ്കിന് തീപ്പിടിച്ചു.

റഫ, ഖാന്‍ യൂനുസ്, ബെയ്ത്ത് ഹാനൂന്‍, ബെയ്ത്ത് ലാഹിയ ഉള്‍പ്പെടെ ഗസയിലെ മിക്ക പ്രദേശങ്ങളിലും ചെറുത്ത് നില്‍പ്പ് ശക്തമാണ്. ഇസ്രായേല്‍ അധിക സൈനികരെ വിന്യസിക്കുകയും ബോംബാക്രമണം ശക്തമാക്കുകയും ചെയ്‌തെങ്കിലും കനത്ത തിരിച്ചടി നേരിടുന്നതായാണ് വിവരം.

അതേസമയം, ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. ചൊവ്വാഴ്ച്ച പുലര്‍ച്ചയ്ക്ക് ശേഷം മാത്രം 79 ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി. 290 പേര്‍ക്ക് പരിക്കേറ്റു.