ലോട്ടറിയടിച്ചു ലഭിച്ച 30 കോടി രൂപ(50 ലക്ഷം ഡോളര്‍)മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തതിന്റെ പേരില്‍ യുവാവ് നിക്ഷേപിച്ചത് കാമുകിയുടെ അക്കൗണ്ടില്‍. പണം ലഭിച്ചതിനു പിന്നാലെ കാമുകി പുതിയ കാമുകനൊപ്പം ഒളിച്ചോടി. കാനഡയിലാണ് സംഭവം. കാനഡിയലെ വിന്നിപെഗ് സ്വദേശിയായ ലോറന്‍സ് കാംപ്‌ഹെലിനാണ് വന്‍ തുക ലോട്ടറിയടിച്ചിട്ടും കാമുകിയുടെ ചതിയില്‍ പണം നഷ്ടമായത്.
|
തിരിച്ചറിയല്‍ രേഖകളടങ്ങിയ പഴ്‌സ് ലോറന്‍സില്‍ നിന്ന് നഷ്ടമായിരുന്നു. ഇതോടെയാണ് ലോട്ടറി അധികൃതര്‍ പണം മറ്റാരുടെയെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് നിര്‍ദേശിച്ചത്. ഒരുവര്‍ഷമായി ഒപ്പം താമസിക്കുന്ന കാമുകി ക്രിസ്റ്റല്‍ മകായിയുടെ അക്കൗണ്ടില്‍ ഇടാമെന്ന് ലോറന്‍സ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ പേരില്‍ വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പറേഷന്‍ സമ്മാനത്തുക നല്‍കി.
പണം അക്കൗണ്ടിലെത്തി ഏതാനും ദിവസത്തിനു ശേഷം പുറത്തുപോയ ക്രിസ്റ്റല്‍ മടങ്ങിവന്നില്ല. ലോറന്‍സിനെ സാമൂഹികമാധ്യമങ്ങളിലടക്കം യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. യുവതിയെ ഫോണില്‍ വിളിച്ചുകിട്ടാതെ വന്നതോടെയാണ് ലോറന്‍സ് അപകടം മണത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രിസ്റ്റല്‍ മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതായി ലോറന്‍സ് കണ്ടെത്തി. തുടര്‍ന്ന് യുവാവ് മനിതോബ കോടതിയിലെ കിങ്്‌സ് ബെഞ്ചില്‍ ക്രിസ്റ്റലിനെതിരേ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ALSO READ: മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭാവി മരുമകനുമായി അമ്മ ഒളിച്ചോടി


