20
Jun 2025
Sun
20 Jun 2025 Sun
Donald Trump and Epstein connection

വാഷിങ്ടന്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി സന്തത സഹചാരിയായ ഇലോണ്‍ മസ്‌ക്. എക്‌സില്‍ ഇട്ട പോസ്റ്റിലാണ് മസ്‌ക് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, അധികാം വൈകാതെ മസ്‌ക് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും തമ്മിലുള്ള വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ തുടരുന്നതിനിടെയാണ് എപ്സ്റ്റീന്‍ ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്‌ക് വെളിപ്പെടുത്തിയത്. ഇതു വിവാദമായതോടെ മസ്‌ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ട്രംപുമായുള്ള സന്ധിസംഭാഷണത്തിനു പിന്നാലെയാണ് മസ്‌ക് തന്റെ പോസ്റ്റ് പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്നാണ് പോസ്റ്റിന് മസ്‌ക് നല്‍കിയ തലക്കെട്ട്.

ALSO READ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും അധ്യാപകനെയും ചേര്‍ത്ത് ലൈംഗിക അപവാദം; അധ്യാപികക്കെതിരേ പോക്‌സോ കേസ്

പോസ്റ്റ് ഇങ്ങനെ- ”ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലുകളില്‍ ഡോണള്‍ഡ് ട്രംപിന്റെ പേരും ഉണ്ട്’.

കഴിഞ്ഞ മാസമാണ് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ട്രംപ് സര്‍ക്കാരിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് (ഡോജ്) രാജിവച്ചത്. ട്രംപ് അവതരിപ്പിച്ച ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’ല്‍ ഉടക്കിയാണ് മസ്‌ക് ഡോജ് വിട്ടത്.

കോടതി രേഖകള്‍, സാക്ഷ്യപത്രങ്ങള്‍, ലൈംഗിക കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയുടെ ഒരു ശേഖരമാണ് എപ്സ്റ്റീന്‍ ഫയലുകള്‍. എപ്സ്റ്റീന്‍ ഫയലുകളിലെ നിരവധി പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ചില പേരുകള്‍ കോടതി ഉത്തരവിട്ടത് കാരണം തടഞ്ഞുവച്ചിരിക്കയാണ്.

അതേസമയം ട്രംപിനെതിരേ മസ്‌ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

News Summary: Donald Trump and Epstein connection: Elon Musk’s claims