(Know your digi pin) ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം.
|
പോസ്റ്റല്‍ വിലാസങ്ങളുടെ ആകര്‍ഷണമായിരുന്ന പിന്‍കോഡുകളുടെ യുഗമാണ് ഇതോടെ അവസാനിച്ചിക്കുന്നത്.
പരമ്പരാഗത പിന്‍കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നെങ്കില്‍ നിങ്ങളുടെ വീടിന്റെയോ സ്ഥാപനത്തിന്റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം.
എന്തൊക്കെയാണ് ഡിജിപിന്നിനുള്ള ഗുണങ്ങള്‍?
കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കല്‍ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് .
ആംബുലന്‍സ്, അഗ്‌നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാല്‍ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കില്‍ പോലീസിനെ അറിയിക്കുമ്പോള്‍ ഏറ്റവും പ്രശ്‌നമാണ് സ്ഥലം അറിയിക്കുക എന്നത്.
ഇത് മാത്രമല്ല, ഇനി മുതല്‍ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിന്‍ മാത്രം കൊടുത്താല്‍ മതിയാകും . അഡ്രസ്സ് ഒട്ടും വേണ്ട.
എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?
സാങ്കേതികമായി നോക്കുമ്പോള്‍ , ഇന്ത്യയിലെ മുഴുവന്‍ സ്ഥലത്തെയും നാല് മീറ്റര്‍ നീളവും വീതിയുമുള്ള നീളവും വീതിയും ഉള്ള ചതുരങ്ങള്‍ ആക്കി നിര്‍വചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു. ഈ പേരാണ് പത്തക്ക ഡിജിപിന്‍.
ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് പരിപാടി ആവിഷ്ടകരിച്ചിരിക്കുന്നത്.
MC5-967-LK7C ഇങ്ങനെയിരിക്കും ഒരു ഡിജിപിന്‍. ലൊക്കേഷന്‍ അനുസരിച്ചു ആ ങ മുതല്‍ ഇങ്ങോട്ടുള്ള അക്ഷരങ്ങള്‍ മാറും.
നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?
https://dac.indiapost.gov.in/mydigipin/home എന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച്, നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ മനസിലാക്കാനാകും. അത് സേവ് ചെയ്ത് സൂക്ഷിച്ചാല്‍ ആവശ്യക്കാര്‍ക്ക് നല്‍കാനാവും.
നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും എന്നതാണ് ഡിജിപിന്നിനെ മറ്റ് അഡ്രസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഐഐടി ഹൈദരാബാദും എന്‍ആര്‍എസ്സിയും ഇസ്രൊയുമായി സഹകരിച്ചാണ് ഇന്ത്യാ പോസ്റ്റ് ഡിജിപിന്‍ എന്ന ജിയോകോഡഡ് ഡിജിറ്റല്‍ വിലാസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിപിന്‍ ഓഫ്ലൈനായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്





