ഭുവനേശ്വര്‍: ഒഡീഷയില്‍ വീണ്ടും ദലിത് വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം. പശുക്കടത്ത് ആരോപിച്ച് ദലിത് യുവാക്കളെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ ശേഷം മുടി മുറിക്കുകയും മുട്ടുകുത്തി നടത്തിക്കുകയും മലിനജലം കുടിപ്പിക്കുകയും ചെയ്തു. മുട്ടുകുത്തി ഇഴയുന്നതിനൊപ്പം യുവാക്കളെ പല്ലുകള്‍ തീറ്റിക്കുകയും ചെയ്തു.
|
ജൂണ്‍ 22 ന് ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഖരിഗുമ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജൂണ്‍ 23 നാണ് പോലീസില്‍ പരാതിയെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിംഗിപൂര്‍ ഗ്രാമത്തിലെ താമസക്കാരായ ബാബുല നായക്കും ബുലു നായക്കും ഹരിപൂര്‍ പ്രദേശത്തുനിന്ന് രണ്ട് പശുക്കളെയും ഒരു കിടാവിനെയും അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഖരിഗുമ ഗ്രാമത്തിലെ തീവ്ര ഹിന്ദുത്വസംഘടനക്കാരായ ഗോ സംരക്ഷീഗുണ്ടകള്‍ അവരെ തടഞ്ഞു.
അവരില്‍ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ആക്രമണം തുടങ്ങി. സമീപത്തെ ഒരു സലൂണില്‍ കൊണ്ടുപോയി തലയുടെ പകുതി മൊട്ടയടിച്ചു. മുട്ടുകുത്തി ഒരു കിലോമീറ്റര്‍ ഇഴയാന്‍ നിര്‍ബന്ധിച്ചു. രണ്ടുപേരെയും പുല്ല് തിന്നാനും മലിന വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
Bajrang Dal members brutally attacked poor Dalit men in BJP ruled Odisha.
They were beaten mercilessly in public and their hair was cut half.
They were made to walk on their knees through the village.
They were forced to eat grass and drink sewage water like animals. pic.twitter.com/kl0eNoJP6y
— Mohit Chauhan (@mohitlaws) June 23, 2025
ഇവരുടെ കൈയില്‍ നിന്ന് 700 രൂപയും മൊബൈല്‍ ഫോണുകളും സംഘം അപഹരിച്ചിട്ടുണ്ട്. ഇരകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ധരക്കോട്ടെ പൊലിസ് പറഞ്ഞു. ഇതുവരെ 9 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗഞ്ചം എസ്പി സുവേന്ദു കുമാര്‍ പത്ര സ്ഥിരീകരിച്ചു. ഇരകളായ രണ്ടുപേര്‍ക്കും ധാര്‍കോട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നല്‍കി. ആക്രമണകാരികളുടെ ലക്ഷ്യം പശു സംരക്ഷണമല്ല, മറിച്ച് പിടിച്ചുപറിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ओडिशा में दो दलित युवकों को घुटनों पर चलने, घास खाने और गंदा पानी पीने पर मजबूर करना सिर्फ़ अमानवीय नहीं, बल्कि मनुवादी सोच की बर्बरता है।
ये घटना उन लोगों के लिए आईना है जो कहते हैं कि जाति अब मुद्दा नहीं रही।
दलितों की गरिमा को रौंदने वाली हर घटना, बाबा साहेब के संविधान पर…
— Rahul Gandhi (@RahulGandhi) June 23, 2025
സംഭവത്തില്‍ കോണ്‍ഗ്രസും ബി.എസ്.പിയും നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ദലിതരുടെ അന്തസ്സിനെ തകര്‍ത്ത സംഭവം ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, കാരണം അവരുടെ രാഷ്ട്രീയം വെറുപ്പിലും വിവേചനത്തിലും അധിഷ്ഠിതമാണ്. ദളിത് യുവാക്കളെ മുട്ടുകുത്തി ഇഴഞ്ഞു നടക്കാനും പുല്ല് തിന്നാനും മലിനജലം കുടിക്കാനും നിര്‍ബന്ധിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, മനുവാദി ചിന്താഗതിയുടെ ക്രൂരത കൂടിയാണ്.
ദലിതരുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന ഓരോ സംഭവവും ബാബാ സാഹിബിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. സമത്വത്തിനും നീതിക്കും മനുഷ്യത്വത്തിനും എതിരായ ഗൂഢാലോചനയാണിത്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കഠിനമായ ശിക്ഷ നല്‍കണം. മനുസ്മൃതിയല്ല, ഭരണഘടനയാണ് രാജ്യം ഭരിക്കുക- രാഹുല്‍ ട്വീറ്റ്‌ചെയ്തു.
Dalit men tonsured, forced to crawl over cow smuggling allegations in Odisha Rahul seek action
Nine people have been detained after a mob forcibly shaved the heads of two Dalit men and forced them to crawl over allegations of cow smuggling in Odisha’s Ganjam district. According to the police, the victims had bought a cow and two calves and were returning home when a mob accosted them in Kharigumma village under Dharakote police limits and demanded Rs 30,000.




