26
Jun 2025
Fri
26 Jun 2025 Fri
39 rescued from old age home

വൃദ്ധസദനത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില് പൂട്ടിയിട്ടിരുന്ന 39 വയോധികരെ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ആനന്ദ് നികേതന്‍ വൃദ്ധ ആശ്രമത്തില്‍ നിന്നാണ് വയോധികരെ രക്ഷിച്ചത്. മൂത്രത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളായിരുന്നു ഇവരില്‍ പലരും ധരിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃദ്ധ സദനത്തില്‍ വയോധികര്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടിയുണ്ടായത്. ഇവിടെ കഴിഞ്ഞിരുന്ന വയോധികരുടെ കുടുംബങ്ങളില്‍ നിന്ന് 2.5 ലക്ഷം രൂപ വീതം സംഭാവനയായി വൃദ്ധസദന നടത്തിപ്പുകാര്‍ വാങ്ങിയിരുന്നു. ഇതിനു പുറമേ വസ്ത്രത്തിനും ഭക്ഷണത്തിനുമായി ആറായിരം രൂപയും ഇവര്‍ വാങ്ങിയിരുന്നുവെന്ന് പോലീസ് അന്വേഷത്തില്‍ വ്യക്തമായി.

വൃദ്ധസദനത്തില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നില്ല. നഴ്‌സായി ഇവിടെയുണ്ടായിരുന്ന യുവതി 12ാം ക്ലാസ് പാസായിട്ടില്ലെന്നും കണ്ടെത്തി. വൃദ്ധസദനത്തിനെതിരേ കേസെടുത്തതായും ഇവിടെയുള്ള വയോധികരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

ALSO READ: അര്‍ബുദ രോഗിയായ വൃദ്ധയെ മാലിന്യത്തില്‍ തള്ളി കൊച്ചുമകന്‍