02
Jun 2025
Sat
02 Jun 2025 Sat
malappuram pocso case

മലപ്പുറം: ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. (Malappuram Pocso case 45 year jail)  എടപ്പറ്റ സ്വദേശി സുകുമാരനാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ വി നാരായണന്‍ ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020 മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുകുമാരന്‍ താന്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് കുട്ടിയെ മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിയുടെ പ്രവര്‍ത്തി കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയില്‍ ആഴത്തിലുള്ള ആഘാതമുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ALSO READ: നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റി; ബലാല്‍സംഗം ചെയ്തു; ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടി; പരാതിയുമായി മുസ്ലിം യുവതി

സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ അമീര്‍ അലിയും മനോജും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് പൊലീസ് അതിവേഗം പ്രതിയെ പിടികൂടി.

പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയിരുന്നു. ഇത്തരം സൈബര്‍ ഫോറന്‍സിക് തെളിവുകള്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സാമ്യ ഫ്രാന്‍സിസ് ഹാജരായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക