ഭദോഹി: ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റി ലൈംഗിക ചൂഷണവും പിടിച്ചുപറിയും ബ്ലാക്ക് മെയ്‌ലിങും ചെയ്തുവെന്ന പരാതിയുമായി യുപിയിലെ മുസ്ലിം യുവതി. (Muslim women in UP alleged forced conversion) ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം. ഔൗറൈ പോലീസ് സ്റ്റേഷന് കീഴിലുള്ള ജയറാംപൂര്‍ നിവാസിയായ നിതീഷ് ചൗബേയ്ക്കെതിരെയാണ് 35 വയസ്സുകാരിയുടെ പരാതി.
|
പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മഹിളാ പോലീസ് സ്റ്റേഷനില്‍ ലൈംഗിക പീഡനം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി, മാന്യതയുടെ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഭദോഹി പോലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പിടിഐയോട് പറഞ്ഞു.
ALSO READ: ആ ബില്ല് ശെയ്ഖ് ഹംദാന്‍ അടച്ചു; ദുബയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് അമ്പരപ്പ്
മുംബൈയില്‍ നിന്നുള്ള സ്ത്രീ ഭദോഹിയിലെ മാധോസിംഗ് ഗ്രാമത്തില്‍ നിന്നുള്ള മുസ്ലിം യുവാവിനെയാണ് വിവാഹം കഴിച്ചിരുന്നത്. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനാല്‍ കേസുമായി ബന്ധപ്പെട്ടാണ് യുവതി യുപിയിലെ ഗ്രാമത്തില്‍ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് സഹായം തേടിയായിരുന്നു
സിയൂര്‍ ഗ്രാമത്തിലെ ചൗബെയെ സമീപിച്ചത്. എന്നാല്‍, ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നു. തന്റെ പര്‍ദ്ദ
ഊരിച്ച് നിരവധി ഹൈന്ദവ മതസ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ആഗസ്റ്റ് 26 നും 2025 ഏപ്രില്‍ 27 നും ഇടയില്‍ ചൗബെ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും തന്നില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചുവാങ്ങുകയും ചെയ്തു. തന്റെ കേസില്‍ എതിരാളിയുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും പരാതിയില്‍ പറയുന്നു.


