മലപ്പുറം: നഖ്ഷബന്ധിയാ ത്വരീക്കത്ത് വിഭാഗത്തില്‍ നിന്ന് പുറത്തു പോയതിന് കീഴ്ശ്ശേരിയില്‍ കുടുംബത്തെ ഊരു വിലക്കിയതായി പരാതി.(Family banned for leaving organization in Malappuram) സംഘടനയില്‍ നിന്ന് പുറത്തു പോയതോടെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം.
|
വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞദിവസം ഉമ്മയെ കാണാന്‍ എത്തിയപ്പോള്‍ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമിച്ചു. മാനസികവും ശാരീരികവുമായുള്ള പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുംബം പറയുന്നു.
സംഘടനയില്‍ നിന്ന് പുറത്തുവന്നതോടെ സ്വന്തം വീട്ടിലേക്ക് വരെ കയറാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സി.എ റിയാസ് പറഞ്ഞു. ”ഈ പ്രസ്ഥാനത്തില്‍ ജനിച്ചു വളര്‍ന്നതിന്റെ പേരില്‍,അതില്‍ നിന്നും പുറത്തു വരാന്‍ പറ്റാത്ത ഒരുപാട് ആളുകള്‍ ഉണ്ട്. അങ്ങനെ ടോര്‍ച്ചര്‍ അനുഭവിച്ച് ഞങ്ങളെല്ലാം പുറത്തുവന്നതാണ്. അതിന്റെ പേരില്‍ ഭയങ്കരമായ മാനസികവും ശാരീരികവുമായുള്ള പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് വരെ കയറ്റാന്‍ കഴിയാത്ത അവസ്ഥയാണ്”. അദ്ദേഹം പറഞ്ഞു.
‘ഞാനെന്റെ ഉമ്മയെ കണ്ടിട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. ഇനി കണ്ടാല്‍ തന്നെ രഹസ്യമായേ കാണാന്‍ സാധിക്കൂ. ഫോണ്‍വിളികള്‍ എല്ലാം രഹസ്യമായിട്ടാണ് നടത്തുന്നത്”. മൂന്നുമാസമായിട്ട് ഉമ്മ വിളിക്കാറില്ലെന്നും റിയാസ് പറയുന്നു. ഫോണ്‍ വിളിച്ചു എന്നറിഞ്ഞ് ഉമ്മയ്ക്കെതിരേയും സംഘടന തിരിഞ്ഞതിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ കുടുംബം കൊണ്ടോട്ടി പൊലീസില്‍ പരാതി നല്കി.


