റിയാദ്: സൗദിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ മയക്കുമരുന്ന് മാഫിയയെ അറസ്റ്റ് ചെയ്തു. റിയാദ്, ഹായില്‍ മേഖലകളില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്. ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
|
ആംഫെറ്റാമിന്‍, മെത്താംഫെറ്റാമിന്‍ (ഷാബു) എന്നീ മയക്കുമരുന്നുകളും മെഡിക്കല്‍ നിയന്ത്രണത്തിന് വിധേയമായ ഗുളികകളും സ്വീകരിക്കുന്നതിലും കടത്തുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 37 പേര്‍ സൗദി പൗരന്‍മാരാണ്. ആഭ്യന്തര, ദേശീയ ഗാര്‍ഡ്, പ്രതിരോധം, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
എത്യോപ്യ, സിറിയ എന്നീ രാജ്യങ്ങളിലെ പ്രവാസികളും അറസ്റ്റിലായവരിലുണ്ട്. മയക്കുമരുന്ന് വില്‍പ്പനക്കാരെയും അവരെ സഹായിക്കുന്നവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗവും വിപണനവും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് മന്ത്രാലയം കടന്നത്.





