പത്തനംതിട്ട: ക്ലാസിനിടെ 12-കാരിയോട് ലൈംഗികാതിക്രമംകാണിച്ച മദ്രസ അധ്യാപകന് ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. (Madrasa teacher sentenced to seven years in prison for sexually assaulting 12-year-old girl during class) ആലപ്പുഴ പുന്നപ്ര വണ്ടാനം കക്കാടം തെക്കേവാപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (58)നെയാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
|
പിഴ അടച്ചില്ലെങ്കില്‍ ആറുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
2022 ഫെബ്രുവരി രണ്ടിനും 13-നുമിടയിലാണ് ഇയാള്‍ കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്. 14 ന് പരാതി പ്രകാരം കേസെടുത്ത പെരുമ്പെട്ടി പോലീസ് ഉടനടി പ്രതിയെ പിടികൂടിയിരുന്നു.
ALSO READ: ആവശ്യത്തിന് ടച്ചിങ്‌സ് നല്‍കിയില്ല; പുറത്തുപോയി കത്തിവാങ്ങി വന്ന് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു
പോക്‌സോ നിയമത്തിലെ 10, 9(ഐ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അന്നത്തെ പെരുമ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോബിന്‍ ജോര്‍ജ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് എസ് ഐ സോമനാഥന്‍ നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എഎസ്‌ഐ ഹസീന പങ്കാളിയായി.


