01
Jul 2025
Tue
01 Jul 2025 Tue
son kills trader who thrashed his mother 10 years before

അമ്മയെ മര്‍ദ്ദിച്ച കരിക്ക് വ്യാപാരിയെ 10 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കൊലപ്പെടുത്തി മകന്‍. കൊലപാതകത്തിന് കൂട്ടുനിന്നത് യുവാവിന്റെ നാലു കൂട്ടുകാര്‍.(son kills trader who thrashed his mother 10 years before) പ്രതികാരം വീട്ടിയതിന്റെ ആഘോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അഞ്ചുപേരും പോലീസ് പിടിയിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. വ്യാപാരിയായ മനോജ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ 10 വര്‍ഷം മുമ്പ് മര്‍ദ്ദിച്ച യുവതിയുടെ മകന്‍ സോനു കശ്യപ്, സോനുവിന്റെ കൂട്ടുകാരായ രഞ്ജീത്, ആദില്‍, സലാമു, റഹ്‌മത്ത് അലി എന്നിവരാണ് പോലീസ് പിടിയിലായത്.

വഴക്കിനെ തുടര്‍ന്ന് സോനുവിന്റെ അമ്മയെ ആക്രമിച്ച ശേഷം മനോജ് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സോനു പ്രതികാരബുദ്ധിയോടെ അന്നുമുതല്‍ മനോജിനെ തിരഞ്ഞുവരികയായിരുന്നു. മൂന്നു മാസം മുമ്പാണ് നഗരത്തിലെ മുന്‍ഷി പുലിയ മേഖലയില്‍ സോനു മനോജിനെ കണ്ടെത്തിയത്. ഇതോടെ പകവീട്ടാനുള്ള ആസൂത്രണം തുടങ്ങി.
തുടര്‍ന്ന് മനോജ് വന്നുപോവുന്ന സമയങ്ങളും രീതികളുമെല്ലാം നിരീക്ഷിച്ചു ബോധ്യപ്പെട്ടു.

കൂട്ടുകാരോട് കൂടിയാലോചിച്ച് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കി. മെയ് 22ന് രാത്രി കടയടച്ചു പുറത്തിറങ്ങിയ മനോജിനെ സോനുവും സംഘവും ഇരുമ്പുവടികളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം സോനുവും കൂട്ടുകാരും രക്ഷപെടുകയും വിലകൂടിയ മദ്യം വാങ്ങി ആഘോഷം നടത്തുകയും ചെയ്തു. ഈ ആഘോഷനിമിഷങ്ങള്‍ പകര്‍ത്തി ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം മനോജിനെ ആക്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്ന പോലീസിന് ലഭിച്ചത് സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളാണ്. പരിചിതരല്ലാത്ത യുവാക്കളെ കണ്ടെത്താനാവാതെ വലഞ്ഞ പോലീസിന് സോനുവിന്റെയും കൂട്ടുകാരുടെയും സാമൂഹിക മാധ്യമത്തില്‍ ആഘോഷ ചിത്രങ്ങള്‍ വഴി കാട്ടി. ആക്രമണസമയം ധരിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു ഈ ദൃശ്യങ്ങളിലും യുവാക്കള്‍ ധരിച്ചിരുന്നത്. ഇതോടെ പോലീസ് അഞ്ചുപേരെയും പിടികൂടുകയും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ALSO READ: ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി