25
Jul 2025
Fri
25 Jul 2025 Fri
17 year old boy dies after following juice only diet

യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ശക്തീശ്വരന്‍ ആണ് മരിച്ചത്. ഏതെങ്കിലും ഡോക്ടറെയോ ഡയറ്റീഷ്യനെയോ കാണാതെയായിരുന്നു ശക്തീശ്വരന്‍ വ്യായാമത്തിന്റെ ഭാഗമായി ഇത്തരമൊരു ഭക്ഷണക്രമീകരണം പിന്തുടര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ശ്വാസതടസ്സം അനുഭവപ്പെട്ട് കൗമാരക്കാരന്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഇതിനു പുറമേ ശക്തീശ്വരന്‍ എന്തൊക്കെയോ മരുന്നുകളും കഴിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച ശക്തീശ്വരന്റെ കുടുംബത്തില്‍ പൂജയുണ്ടായിരുന്നു. പൂജ കഴിഞ്ഞ് സാധാരണ ഭക്ഷണം കൗമാരക്കാരന്‍ കഴിക്കുകയും ഇതിനു പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയായിരുന്നു കുഴഞ്ഞുവീണതും മരിച്ചതും.

ചെറുപ്പകാലം മുതല്‍ തടി കൂടുന്നതില്‍ ശക്തീശ്വരന് ആശങ്കയുണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കമുള്ളവര്‍ പറയുന്നു. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ശക്തീശ്വരന് അഡ്മിഷന്‍ ലഭിച്ചിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ശരീരഭാരം കുറയ്ക്കുന്നതിനായാണ് വ്യായാമം തുടങ്ങിയതും യുട്യൂബ് വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഡയറ്റിങ് ആരംഭിച്ചതും.

ALSO READ: വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി