യമനില്‍ നിന്ന് വീണ്ടും ഇസ്രായേലിന് നേരെ ആക്രമണം. യമന്‍ സായുധസേന തൊടുത്തുവിട്ട മൂന്ന് ഡ്രോണുകള്‍ ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു.
|
തെല്‍ അവീവിന് തെക്കുള്ള ജഫയിലെ ഒരു സുപ്രധാന കേന്ദ്രത്തിലാണ് ഡ്രോണുകളിലൊന്ന് പൊട്ടിത്തെറിച്ചത്. അധിനിവിഷ്ട പ്രദേശങ്ങളായ അശ്‌കെലോണിലും നെഗവ് മരുഭൂമിയിലുമുള്ള സൈനിക കേന്ദ്രങ്ങളിലാണ് മറ്റു രണ്ട് ഡ്രോണുകള്‍ നാശനഷ്ടം സൃഷ്ടിച്ചത്.
ദൗത്യം ലക്ഷ്യം കണ്ടതായി യമന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സര്‍ഈ പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്നേടത്തോളം യമനില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് നേരത്തേ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ALSO READ: കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച് കെ സുരേന്ദ്രന്‍
ലോകത്തെ മുഴുവന്‍ മുസ്ലിം, അറബ് രാജ്യങ്ങളിലും ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് യമന്‍ സൈന്യം ആഹ്വാനം ചെയ്തു. ഫലസ്തീനില്‍ അടിച്ചമര്‍ത്തപ്പെടുന്ന സഹോദരങ്ങളോടുള്ള തങ്ങളുടെ മതപരവും ധാര്‍മികവും മാനുഷികവുമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ തയ്യാറാവണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


