പത്തനംതിട്ട: പത്തനംതിട്ടയില്‍ പുലിയെക്കണ്ട് ഭയന്ന് വളര്‍ത്തുനായ വീട്ടിലേക്ക് ഓടിക്കേറിയത് കണ്ട് പിന്നാലെ പുലിയും ഉള്ളിലേക്ക് കടന്നതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്മയും കുഞ്ഞും. കോന്നിയിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍ തട്ടാക്കുടി പൂമരുതിക്കുഴിയില്‍ വീട്ടിലേക്കാണ് ഇന്നലെ വൈകീട്ടോടെ പുലി ഓടിക്കയറിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊന്‍മേലില്‍ രേഷ്മയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നാണ് പുലിയെത്തിയത്.
|
വളര്‍ത്തു നായയെ പിടിക്കാനെത്തിയ പുലിയെ കണ്ടതോടെ, നായ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെയാണ് പുലിയും ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കൃത്യ സമയത്ത് വാതില്‍ അടച്ച് കുറ്റിയിട്ടതിനാലാണ് വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. നായയെ കിട്ടാത്ത ദേഷ്യത്തില്‍ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷം പുലി പുറത്തേക്ക് പോയി.
മൂത്ത കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചു കൊണ്ടുവരാന്‍ ഇളയ കുട്ടിയുമായി രേഷ്മ പുറത്തുപോകാന്‍ തുടങ്ങുമ്പോഴാണ് പുലി വളര്‍ത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം വീടിന്റെ അടുക്കളയിലേക്കാണ് കയറിയത്. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതോടെ കുഞ്ഞിനെ എടുത്ത് ഉള്ളിലേക്ക് ഓടിയ രേഷ്മ, നായയെ വലിച്ചു മാറ്റി മുറിയുടെ വാതില്‍ ഉള്ളില്‍നിന്ന് കുറ്റിയിട്ടു. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം പുലി മടങ്ങിയതോടെയാണ് ഇവര്‍ പുറത്തിറങ്ങിയത്. പിന്നീട് അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.
വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
രേഷ്മയുടെ വീട് സ്ഥിതിചെയ്യുന്നതിന് പത്ത് കിലോമീറ്റര്‍ അകലെ കൂടല്‍ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടില്‍ നിന്നു 5 കോഴികളേയും പുലി കൊന്നു തിന്നു. പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് വ്യക്തമാക്കി. പുതിയ സംഭവത്തോടെ പ്രദേശത്ത് വനംവകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി, ജനംഭീതിയിലുമാണ്.
A mother and child narrowly escaped after seeing a pet dog run into the house in Pathanamthitta, scared by the sight of a tiger, and the tiger followed them inside.


