|
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതംമൂലം മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടിയിലെ ചെറമംഗലം മേലെവീട്ടില്‍ ഫൈസല്‍ അബൂബക്കര്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യമനുഭപ്പെട്ടതോടെ ഫൈസലിനെ ബത്ഹയിലെ അല്‍ യാന്‍ ക്ലിനിക്കിലും തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി ഷുമൈസി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിതാവ്: അബൂബക്കര്‍. മാതാവ്: പരേതയായ അയിഷ. ഭാര്യ: സമീറ. ഫഹ് മാന്‍, ആയിഷ ഫിസ എന്നിവരാണ് മക്കള്‍.
മയ്യിത്ത് ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പിന്നീട് നാട്ടിലെത്തിച്ച് മറവുചെയ്യും. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഉസ്മാന് ചെറുമുക്ക്, അബ്ദുറഹ്മാന് ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടപടികള്‍ പുരോഗമിക്കുന്നത്.
Malappuram native dies of heart attack in Riyadh


