തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. 15,94,379 പേര്‍ ഇതുവരെ പുതുതായി അപേക്ഷിച്ചു. ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും പട്ടികയില്‍ പേരില്ലാത്തവര്‍ക്കുമാണ് പേര് ചേര്‍ക്കാനാകുക.
|
ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 18,95,464 പേര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചു. തിരുത്തലിന് 8,523 അപേക്ഷയും വാര്‍ഡ്മാറ്റാന്‍ 86,305 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാന്‍ 1,010 പേരം അപേക്ഷ നല്‍കി.
അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയം ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏതാനും ദിവസമാകും അധികമായി അനുവദിക്കുക. സമയം ദീര്‍ഘിപ്പിക്കണമെന്ന് സിപിഐ എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവര്‍ വീട്ടിലെ ആരുടെയെങ്കിലും വോട്ടര്‍ ഐഡി കരുതണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെ നിര്‍ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷിക്കേണ്ടത്. പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷയിലെ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ച് ഇആര്‍ഒ മാര്‍ക്ക്എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കമീഷന്‍ നിര്‍ദ്ദേശിച്ച 12 രേഖകളില്‍ ഏതെങ്കിലും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാം.
തുടര്‍ന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയില്‍ നേരിട്ട് ഹാജരാകണം. സംശയങ്ങള്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിമാരും ആണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.
Today is the last chance to add your name to the voter list; you can also add and correct it from home
Here you can Apply online for inclusion of name in electoral roll through the : https://sec.kerala.gov.in/portal/kc/voters


