പത്തനംതിട്ട നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ മര്‍ദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. അച്ഛന്‍ അന്‍സറും രണ്ടാനമ്മ ഷെബീനയുമാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
|
മര്‍ദ്ദനമേറ്റ പാടുകളോടെ പെണ്‍കുട്ടി സ്‌കൂളിലെത്തുകയും ഇത് അധ്യാപകരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് രണ്ടാനമ്മയില്‍ നിന്നും അച്ഛനില്‍ നിന്നുമേല്‍ക്കുന്ന പീഡനങ്ങളെക്കുറിച്ച് കുട്ടി നോട്ട് ബുക്കില്‍ കുറിപ്പെഴുതിയതും അധ്യാപിക കാണുന്നത്. തുടര്‍ന്ന് വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവിനുള്ളില്‍ രോഗിയെ പീഡിപ്പിച്ച അറ്റന്‍ഡറെ പിരിച്ചുവിട്ടു





