22
Aug 2025
Sun
22 Aug 2025 Sun
Karnataka government to probe electoral fraud allegation

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തട്ടിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൈസൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെയും കര്‍ണാടകയിലെ മറ്റ് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷിക്കാനും വോട്ടുകള്‍ മോഷ്ടിക്കുന്നതില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരുവിലെ പ്രതിഷേധ റാലിയില്‍ സിദ്ധാരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഈ വിഷയം പരിശോധിക്കുമെന്നുംഅന്വേഷണം വേഗത്തിലാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വോട്ടര്‍ പട്ടികയുടെ പൂര്‍ണ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി.

ഈ തട്ടിപ്പ് ആരോപണങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പൊതുജനവിശ്വാസം ഉറപ്പാക്കാന്‍ ജുഡീഷ്യറി സ്വമേധയാ നടപടിയെടുക്കണമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘തിരഞ്ഞെടുപ്പ് സമയത്ത് കൃത്രിമം നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും വാദിച്ചിട്ടുണ്ട്അത് ഇവിഎമ്മിലായാലും വോട്ടര്‍ പട്ടികയിലായാലും. എന്റെ അഭിപ്രായത്തില്‍, മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ അവകാശവാദങ്ങള്‍ ശരിയാണ്- സിദ്ധരാമയ്യ പറഞ്ഞു.

Karnataka Chief Minister Siddaramaiah has announced an investigation would be conducted into the allegations of electoral fraud during the Lok Sabha elections in the state. Speaking to the media at the Mysuru airport on Saturday, chief minister Siddaramaiah responded to questions regarding the Leader of the Opposition in the Lok Sabha Rahul Gandhi’s suggestion that the government should take action on the issue of electoral fraud.