തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥ പ്രവചനത്തിൽ അപ്രതീക്ഷിതമായി മാറ്റം. ഇന്ന് ശേഷിക്കുന്ന സമയം കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, തൃശൂർ, എറണാകുളം, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തീരത്ത് 16 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
|
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം ഉത്തരേന്ത്യയിലും തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഡല്‍ഹിയില്‍ ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. ഉത്തര്‍പ്രദേശിലെ ബറേലി, ലഖിംപൂര്‍, ശ്രാവസ്തി, ബല്‍റാംപൂര്‍, സിദ്ധാര്‍ഥ് നഗര്‍, ബറൂച്ച്, സിതാപൂര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. അടുത്ത രണ്ട് ദിവസം ഇവിടങ്ങളില്‍ അതിതീവ്ര മഴയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ജാര്‍ക്കണ്ട്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ കനത്തു.ഡൽഹിയിൽ മതിലിടിഞ്ഞു വീണു രണ്ട് കുട്ടികൾ മരിച്ചു.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലെ തീര ജില്ലകളിലും ശക്തമായ മഴ പെയ്തു. തെലങ്കാനയിലെ കരിംനഗര്‍, പെദ്ദപ്പള്ളി, മുളുഗു, മേദക്, സംഗറെഡ്ഡി, വികാരാബാദ് ജില്ലകളിലും ആന്ധ്രയിലെ രായലസീമ, വിശാഘപട്ടണം, ശ്രീകാകുളം ജില്ലകളിലും ശക്തമായ മഴ പെയ്തു. തീരജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Heavy rains since morning, yellow alert in eight districts


