20
Aug 2025
Mon
20 Aug 2025 Mon
girl died

പിതാവ് ഓടിച്ച ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഇന്ന് രാവിലെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി നഫീസത്ത് മിസ്രിയ ആണ് ബസ്സ് കയറി മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഒമ്പതോടെ പിതാവിനൊപ്പം ബൈക്കിന്റെ പിറകിലിരുന്ന സ്‌കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. മുന്നില്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പെട്ടെന്ന് വേഗത കുറച്ചതോടെ ബൈക്ക് സഡന്‍ ബ്രേക്കിട്ടു. ഇതിന്റെ ആഘാതത്തില്‍ കുട്ടി റോഡിന്റെ വലതുവശത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊട്ടുപിന്നാലെ വന്ന സ്വകാര്യ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ALSO READ: ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

കുട്ടി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പഴണിയാര്‍പാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് നഫീസത്ത് മിസ്രിയ. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അത്തികോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക