പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസുദ്ദീന്‍, സഹീര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
|
2022 ഏപ്രില്‍ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നതിനു പിന്നാലെയായിരുന്നു ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടയില്‍ കയറിയായിരുന്നു കൊലപാതകം.
സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ പോപുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്.
കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രിം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.റിമാന്‍ഡില്‍ തുടര്‍ന്നിരുന്ന മറ്റു നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.
ALSO READ: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി സുപ്രിം കോടതി ജാമ്യം





