17കാരായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഇസ്രായേലീ അധ്യാപിക. 43കാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മറ്റൊരു വിദ്യാര്‍ഥിയെ കാഴ്ചക്കാരനായി നിര്‍ത്തി. ഇസ്രായേലിലെ പേട്ട ടിക്വയിലാണ് സംഭവം.
|
സംഭവം പുറത്തറിഞ്ഞതോടെ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്കൂള്‍ അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ അധ്യാപിക കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. റിസര്‍വ് സൈനികനായ ഭര്‍ത്താവിന്റെ അഭാവം മൂലമുള്ള ഏകാന്തതയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെയെത്തിച്ചതെന്ന് അധ്യാപിക അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരു തവണ മാത്രമാണ് തെറ്റ് ചെയ്തതെന്നും അത് തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും അധ്യാപിക പരിതപിച്ചു.
രാജ്യത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിയമപരമായ പ്രായം 16 ആണെങ്കിലും അധ്യാപികയുടേത് പ്രഫഷണല്‍ നൈതികയുടെ ലംഘനമാമെന്ന് ആഭ്യന്തര അന്വേഷണ സമിതി വ്യക്തമാക്കി. വിശ്രമ വേളകളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സിഗരറ്റ് വലിച്ചിരുന്നുവെന്നും ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയത്തിനും അതുവഴി ലൈംഗികബന്ധത്തിലേക്കും എത്തുകയായിരുന്നുവെന്നുമാണ് അധ്യാപികയുടെ മൊഴി.
അതേസമയം തങ്ങളുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധമെന്ന വിദ്യാര്‍ഥികളുടെ മൊഴിയുള്ളതിനാല്‍ അധ്യാപികയ്ക്കെതിരേ കേസെടുക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അധ്യാപികയ്ക്ക് മന്ത്രാലയത്തിനു കീഴില്‍ ഭാവിയില്‍ ജോലി ലഭിക്കുകയില്ല.
ALSO READ:കോഴിക്കോട്ട് അഞ്ചംഗസംഘം 15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു


