പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടരുതെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയോട് ഡല്‍ഹി ഹൈക്കോടതി. വിവരാവകാശ അപേക്ഷ പ്രകാരം നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാന്‍ എട്ടുവര്‍ഷം മുമ്പ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍(സിഐസി)ഡല്‍ഹി യൂനിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക ഉന്നയിച്ച് യൂനിവേഴ്‌സിറ്റി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു.
|
1978ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ബിഎ പഠിച്ച എല്ലാ വിദ്യാര്‍ഥികളുടെയും അക്കാദമിക് രേഖകള്‍ ആവശ്യപ്പെട്ടായിരുന്നു വിവരാവകാശ അപേക്ഷ. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ 1978ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ ബിരുദം കരസ്ഥമാക്കിയെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു വിവരാവകാശ അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.
2016ല്‍ ആണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് തുടക്കമായത്. 2016ല്‍ വിവരാവകാശ അപേക്ഷ ലഭിച്ചെങ്കിലും യൂനിവേഴ്‌സിറ്റി ഇതു നിരാകരിച്ചിരുന്നു. ഇതിനു ശേഷമാണ് സിഐസി യൂനിവേഴ്‌സിറ്റിയോട് രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.
ALSO READ: തൃശൂരിലെ ലുലു മാള്‍ നിര്‍മാണത്തിനെതിരേ കോടതിയെ സമീപിച്ചത് സിപിഐ നേതാവ്





