25
Aug 2025
Sat
25 Aug 2025 Sat
student admited in ICU after drunk liquor heavily

ഓണാഘോഷത്തിനിടെ കൂട്ടുകാര്‍ക്കൊപ്പം മല്‍സരിച്ചു മദ്യപിച്ച് ഗുരുതരാവസ്ഥയിലായ സ്‌കൂള്‍ വിദ്യാര്‍ഥി ഐസിയുവില്‍. തിരുവനന്തപുരത്താണ് സംഭവം. ആല്‍ത്തറയിലെ പണി പുരോഗമിക്കുന്ന വീട്ടിലെത്തിയാണ് നഗരത്തിലെ വിവിധ സ്‌കൂളുകളിലെ ഏഴ് വിദ്യാര്‍ഥിികള്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിതമായി മദ്യപിച്ച പ്ലസ്ടു വിദ്യാര്‍ഥി കുഴഞ്ഞു വീണതോടെ അഞ്ചുവിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. ആറാമനാണ് വിവരം മ്യൂസിയം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തി വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതോടെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കോഴിക്കോട് നാദാപുരത്തും മദ്യപിച്ച് അബോധാവസ്ഥയിലായ പ്ലസ് ടു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ കൂട്ടുകാര്‍ വീടിനു സമീപത്തെ ബസ് സ്റ്റോപ്പിലെത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ALSO READ: 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍