23
Sep 2025
Sat
23 Sep 2025 Sat
one more amoebic encephalitis death case reported

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അന്ത്യം. നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതമായി തുടരുന്നതായാണ് റിപോര്‍ട്ട്. മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരനും വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൂട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ALSO READ: 400 കിലോ ആര്‍ഡിഎക്‌സുമായി 14 പാകിസ്താനി ചാവേറുകള്‍ മുംബൈ നഗരത്തില്‍! പരക്കം പാഞ്ഞ് പോലീസ്; ഒടുവില്‍ കുടുങ്ങിയത് ബിഹാറിലെ അശ്വിനി കുമാര്‍

ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിനിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

മറ്റു അസുഖങ്ങളും കൂടിയുള്ളവരിലാണ് രോഗം പെട്ടെന്ന് ഗുരുതരമാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രതീഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.