16
Sep 2025
Sun
16 Sep 2025 Sun
mbbs student suicide

റായ്പൂര്‍: ചത്തീസ്ഗഡില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ബ ഗവ. മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹിമാന്‍ഷു കശ്യപ് (24) ആണ് മരിച്ചത്. ‘എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല, സോറി പപ്പാ…’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച രാവിലെ പരീക്ഷയുണ്ടായിരുന്നു. ഹിമാന്‍ഷു പരീക്ഷയെഴുതാന്‍ കോളേജിലേക്ക് എത്തിയില്ല. തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് റൂം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

ALSO READ: ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തില്‍ ആര്‍എസ്എസ് കൊടി; 25 പേര്‍ക്കെതിരേ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്

പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴഞ്ഞ വര്‍ഷം നടന്ന ഒന്നാം വര്‍ഷ പരീക്ഷകളില്‍ ഹിമാന്‍ഷു പരാജയപ്പെട്ടിരുന്നെന്നും ഈ വര്‍ഷം വീണ്ടും പരീക്ഷ എഴുതാന്‍ തുടങ്ങിയതാണെന്നും കോളേജ് ഡീന്‍ ഡോ. കെ.കെ. സഹാരെ പറഞ്ഞു. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിലുളള മാനസിക സമ്മര്‍ദം കാരണമാകാം ജീവനൊടുക്കിയതെന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.