ഗസ്സ: പട്ടിണിമൂലം എല്ലും തൊലിയുമായി പ്രമുഖ ഫലസ്തീനി കവിയും അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. ഉമര്‍ ഹര്ബിന് ദാരുണ മരണം. ടെന്റില്‍ ഭക്ഷണമോ മരുന്നോ ലഭിക്കാതെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദ രോഗികൂടിയ അദ്ദേഹത്തിന്റെ നില ഏതാനും ദിവസമായി വഷളായിരുന്നു. വൈദ്യസഹായം ലഭിക്കാത്തതോടൊപ്പം ഭക്ഷണവും ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ ഫലസ്തീനില്‍ പട്ടിണിയെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 370 ആയി.
|
2013ല്‍ 120 കിലോ ഭാരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാരം ഈയിടെ 40 കിലോയായി കുറഞ്ഞിരുന്നു. ഗസ്സ വംശഹത്യയില്‍ മകള്‍ ഉള്‍പ്പെടെ 26 കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. വംശഹത്യ നടക്കുമ്പോള്‍ ഗസ്സക്കാര്‍ക്ക് മാനസിക പിന്തുണ നല്കാന് ഡോ. ഉമര്‍ രംഗത്തുണ്ടായിരുന്നു.
ഭക്ഷണവും മരുന്നും ആവശ്യമുള്ള, വളരെ മോശം അവസ്ഥയില്‍, തകര്‍ന്നുകിടക്കുന്ന ഒരു കൂടാരത്തിനുള്ളില്‍ ഡോ. ഒമര്‍ ഹാര്‍ബ് അന്ത്യശ്വാസം വലിച്ചെന്നും കുടിയിറക്കപ്പെട്ട പലസ്തീനികളെ ഇല്ലാതാക്കാനോ അവരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കാനോ വേണ്ടി ഇസ്രായേല്‍ അധിനിവേശം പട്ടിണി ഉപയോഗിച്ചതായും ഫലസ്തീന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വിനാശകരമായ യുദ്ധത്തില്‍ ഇസ്രായേല്‍ അധിനിവേശം ഡോ. ഹര്‍ബിന്റെ കുടുംബത്തിലെ 26 അംഗങ്ങളെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് വീടുകള്‍ നശിപ്പിച്ചുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
Dr Omar Harb, a Palestinian professor and writer battling cancer, died from malnutrition and lack of medical care due to Israel’s blockade. He had already lost his wife, several children, and seven grandchildren in previous Israeli air strikse


