08
Sep 2025
Tue
08 Sep 2025 Tue
Assam bureaucrat Nupur Bora raided, Rs 2.02 crore in cash and jewellery found

ഗുവാഹത്തി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോട്ടിന്റെയും സ്വര്‍ണത്തിന്റെയും വന്‍ ശേഖരം. സംഭവത്തില്‍ 2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ച ഗാലാഘട്ടില്‍ താമസിക്കുന്ന നുപുര്‍ ബോറ അറസ്റ്റിലായി. ഇവരുടെ വീട്ടില്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. ഇവരുടെ ബാര്‍പേട്ടയിലെ വാടക വീട്ടിലും റെയ്ഡ് നടന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നുപുര്‍ ബോറ, കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു. വിവാദമായ ഭൂമി പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഉദ്യോഗസ്ഥ നിരീക്ഷണത്തിലായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതമായപ്പോള്‍ പണത്തിന് പകരമായി സംശയാസ്പദമായ വ്യക്തികള്‍ക്ക് ഹിന്ദു ഭൂമി കൈമാറിയതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ബാര്‍പേട്ട റവന്യൂ സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരനും ബോറയുടെ അടുത്ത സഹായിയുമാണെന്ന് ആരോപിക്കപ്പെടുന്ന ലാറ്റ് മണ്ഡല്‍ സൂരജിത് ഡേകയുടെ വസതിയിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അവര്‍ അവിടെ നിയമിക്കപ്പെട്ട സമയത്ത് ഇരുവരും ബാര്‍പേട്ടയില്‍ ഒന്നിലധികം ഭൂമി സ്വത്തുക്കള്‍ നേടിയതായി അന്വേഷകര്‍ സംശയിക്കുന്നു. സര്‍ക്കിള്‍ ഓഫീസറായിരുന്ന സമയത്ത് നുപുറുമായി ചേര്‍ന്ന് ബാര്‍പേട്ടയില്‍ പല ഇടങ്ങളിലായി ഇയാള്‍ ഭൂമി സ്വന്തമാക്കിയിരുന്നയായും പരാതിയുണ്ട്.

അവരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ അനുസരിച്ച്, സിവില്‍ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് അവര്‍ ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗില്‍ (ഡയറ്റ്) ലക്ചററായി ജോലി ചെയ്തിരുന്നു.

കാര്‍ബി ആംഗ്ലോംഗില്‍ അസിസ്റ്റന്റ് കമ്മീഷണറായി അഡ്മിനിസ്‌ട്രേറ്റീവ് കരിയര്‍ ആരംഭിച്ച അവര്‍ 2019 മാര്‍ച്ച് മുതല്‍ 2023 ജൂണ്‍ വരെ സേവനമനുഷ്ഠിച്ചു. കാംരൂപിലേക്ക് മാറുന്നതിന് മുമ്പ് 2023 ജൂണ്‍ മുതല്‍ അവര്‍ ബാര്‍പേട്ടയില്‍ സര്‍ക്കിള്‍ ഓഫീസറായും നിയമിക്കപ്പെട്ടു.

An Assam Civil Service (ACS) officer was arrested for allegedly possessing disproportionate assets. Cash worth Rs 1.02 crore and jewellery amounting to Rs 1 crore was found from her residence in Guwahati and rented house in Barpeta.