കാസര്‍കോഡ്: ചെറുവത്തൂര്‍ ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണവുമായി പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. ഇന്‍സ്‌പെക്ടര്‍മാരയ കെ. പ്രശാന്ത് (ചന്തേര), നിബിന്‍ ജോയി (നീലേശ്വരം), ടി.കെ. മുകുന്ദന്‍ (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്), രഞ്ജിത്ത് രവീന്ദ്രന്‍ (ചിറ്റാരിക്കാല്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാര്‍ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ്‌ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
|
തെളിഞ്ഞത് മൊബൈല്‍ പരിശോധനയില്‍
കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥിക്ക് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി എങ്ങനെ ഇതില്‍ അക്കൗണ്ട് തുറന്നുവെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ വിദ്യാര്‍ഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതുമെല്ലാം അന്വേഷണസംഘം കണ്ടെത്തി.
മൂന്നുവര്‍ഷം തുടച്ചയായ പീഡനം
എട്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് പീഡനമെന്നാണ് ഇപ്പോള്‍ 16 വയസ്സുള്ള ഇര ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി കുട്ടി പരിചയപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ പരിശീലകരുമുള്‍പ്പെടെ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലാണ് അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
ഏഴു പേര്‍ അറസ്റ്റില്‍
സംഭവത്തില്‍ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍ (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീന്‍ (46) ഒളിവിലാണ്.
ആകെ 18 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13 പേര്‍ പേരും പ്രതിപ്പട്ടികയിലുണ്ട്. അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കാസര്‍കേഡ് ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ സൈനുദ്ദീനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
A politician, two government employees and a football coach are among nine people arrested by the Kerala Police in connection with the alleged repeated sexual assault of a 16-year-old boy. The suspects reportedly befriended the teen on a gay dating app.


