16
Sep 2025
Tue
16 Sep 2025 Tue
Customs raids Dulquer and Prithviraj's homes

കൊച്ചി: മലയാളത്തിലെ യുവ നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം, പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും അവിടെ വാഹനങ്ങളൊന്നും കാണാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായിട്ടാണ് നടപടി. വ്യാജ രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ ആണ് നുംകൂര്‍. ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ ആരോപണം.

മലയാള സിനിമയിലെ മറ്റു താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുമെന്നാണ് വിവരം എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.

വിദേശത്തു നിന്നെത്തിക്കുന്ന ആഢംബര വാഹനങ്ങള്‍ ഭൂട്ടാനിലെത്തിക്കുകയും അവിടെ വ്യാജ അഡ്രസുണ്ടാക്കി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. വിദേശത്ത് നിന്ന് ആഢംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് ഭൂട്ടാനില്‍ എത്തിച്ച് അവിടെനിന്ന് കൊണ്ടുവരുമ്പോള്‍ നികുതിയില്‍ ചെറിയ തോതില്‍ ഇളവുകളുണ്ട്. ഇതിന്റെ പേരില്‍ ക്രമക്കേട് നടന്നോ എന്നാണ് അന്വേഷിക്കുന്നത്.

The residences of Mollywood actors Prithviraj Sukumaran and Dulquer Salmaan in Kochi are among nearly 30 locations being raided by Customs officials as part of Operation Numkoor, an investigation into an illegal vehicle import and resale racket.