റിട്ടയേഡ് ബാങ്ക് ജീവനക്കാരനായ 78കാരനെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയാക്കി 23 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹിയിലാണ് സംഭവം. നരേഷ് മല്‍ഹോത്രയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസ് ചമഞ്ഞാണ് തട്ടിപ്പുകാര്‍ നരേഷില് നിന്ന് പണം അടിച്ചുമാറ്റിയത്. ഭീകരവാദത്തിന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പോയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പ് സംഘം നരേഷ് മല്‍ഹോത്രയെ പേടിപ്പിച്ചതും പണം തട്ടിയതും.
|
മണിക്കൂറുകളോളം വീഡിയോ കോളുകളില്‍ നരേഷിനെ നിര്‍ത്തിയ സംഘം ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് വിവിധ അക്കൗണ്ടുകൡലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ആഗസ്ത് ആദ്യമാണ് തട്ടിപ്പിന് തുടക്കമായത്. ടെലികോം കമ്പനി ജീവനക്കാരിയാണെന്ന് പറഞ്ഞൊരാള്‍ അന്ന് നരേഷിനെ വിളിക്കുകയായിരുന്നു.
നരേഷിന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു വിളിച്ച സ്ത്രീ വിശ്വസിപ്പിച്ചത്. ഈ സംഭവം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ഇഡി, സിബിഐ, മുംബൈ പോലീസ് എന്നിങ്ങനെ അവകാശപ്പെട്ട് നിരവധി കോളുകള്‍ നരേഷിനെത്തി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കുടുംബത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനു ശേഷം നരേഷിന് വ്യാജ ജാമ്യ ഉത്തരവ് നല്‍കുകയും പണം വളരെക്കുറച്ചുമാത്രം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവൂ എന്ന ശാസനയും നല്കി. ഇതിനു ശേഷമായിരുന്നു നരേഷിന്റെ അക്കൗണ്ടില്‍ കിടന്നിരുന്ന 22.92 കോടി രൂപ വിവിധ സംസ്ഥാനങ്ങളിലുള്ള 16 അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്. ഇതിനു ശേഷം 5 കോടി രൂപ കൂടി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെയാണ് നരേഷ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. തട്ടിപ്പുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ALSO READ: കേരളം തദ്ദേശ ചൂടിലേക്ക്; നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും


