|
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബര്‍ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികള്‍ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയര്‍ഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഷാജഹാന്‍ പറഞ്ഞു.
നേരത്തെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് ഇലക്ട്‌റല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തത വരുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒപ്പം ടകഞ നടപ്പിലാക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ഖര്‍ പറഞ്ഞത്.
The Election Commission has said that local body elections in the state will be held in November and December.


